മുഖാവരണവും സാമൂഹിക അകലവുമില്ല; മാനദണ്ഡങ്ങള്‍ ലംഘിച്ച് ബി.ജെ.പി. എം.പിയുടെ ജന്മദിനാഘോഷം

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപരജിത സാരംഗിയുടെ ജന്മദിനാഘോഷ ദൃശ്യത്തില്‍നിന്ന്|  Screengrab: twitter video|  DSMishraCapt
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപരജിത സാരംഗിയുടെ ജന്മദിനാഘോഷ ദൃശ്യത്തില്‍നിന്ന്| Screengrab: twitter video| DSMishraCapt

ഭുവനേശ്വര്‍:  കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ ബി.ജെ.പി. ദേശീയ വക്താവും ഭുവനേശ്വറില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ അപരജിത സാരംഗി വിവാദത്തില്‍. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ധാരാളം സ്ത്രീകള്‍ അപരജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നതായി പരിപാടിയുടെ വീഡിയോയില്‍ വ്യക്തമാണ്. അവര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 

ജന്മദിനാഘോഷത്തിനിടയില്‍ അപരജിത കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അയച്ച കത്തില്‍ ഒഡീഷ ആഭ്യന്തര മന്ത്രി ഡി.എസ്. മിശ്ര ആരോപിച്ചു. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകള്‍ അപരജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നതായി വീഡിയോയില്‍ ദൃശ്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ ക്ലിപ്പും അദ്ദേഹം മെയിലിനൊപ്പം അറ്റാച്ചുചെയ്തു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി അപരാജിത രംഗത്തെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് അവരുടെ അവകാശവാദം. "എന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഡി.എസ്. മിശ്ര എനിക്ക് ജന്മദിനാശംസകള്‍ അയയ്ക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ അദ്ദേഹം എന്നെക്കുറിച്ച് കത്തെഴുതി." - അവര്‍ പറഞ്ഞു. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപരജിത സാരംഗി ലംഘിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, സാമൂഹിക അകലം പാലിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അപരജിത വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് അവര്‍ക്ക് പിഴയും ചുമത്തിയിരുന്നു. 

Content Highlights: No mask, social distancing: BJP MP Aparajita Sarangi flouts coronavirus rules on birthday

Content Highlights: