മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തില് നവജാതശിശുവിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തില് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടെര്മിനല്-2-ലെ ശൗചാലയത്തിനുള്ളിലെ ചവറ്റുകുട്ടയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്പെട്ടത് എന്ന് പോലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സഹര് പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. തുടര്നടപടികള്ക്കായി മൃതദേഹം കൂപ്പര് ആശുപത്രിയിലേക്ക് മാറ്റിയതായി വിമാനത്താവള അധൃകൃതര് അറിയിച്ചു.
Content Highlights: new born baby body found in toilet trash in mumbai airport terminal 2