എൻ.ഡി.എ. മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത

#പ്രത്യേക ലേഖകന്‍
നരേന്ദ്ര മോദി | Photo: AFP
നരേന്ദ്ര മോദി | Photo: AFP

ന്യൂഡൽഹി: എൻ.ഡി.എ. ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബുധനാഴ്ചചേരും. എൻ.ഡി.എ. സർക്കാർ കേന്ദ്ര ഭരണത്തിൽ 12 വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് യോഗമെന്നാണ് ഭരണകക്ഷിവൃത്തങ്ങൾ നൽകുന്ന വിവരം.

കേന്ദ്രമന്ത്രിസഭയിൽ ചെറിയ അഴിച്ചുപണിയുടെയും ബി.ജെ.പി. ദേശീയ ഭാരവാഹിതലത്തിലുള്ള പുനഃസംഘടനയുടെയും മുന്നോടിയായാണ് യോഗം എന്നാണു കരുതുന്നത്. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പുനടക്കുന്ന സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കും.

മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം ഡൽഹിയിൽ തുടരാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിച്ചിട്ടുള്ളതായി അറിയുന്നു. സർക്കാരിന്റെ നയപരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പ്, വികസിത ഭാരതത്തിനുള്ള മാർഗരേഖ തുടങ്ങിയവ യോഗത്തിലുണ്ടാകും.

Content Highlights: High-level meeting with 22 NDA Chief Ministers and Deputy CMs., Focus on completing 12 years of NDA governance., Strategic planning for 2026 assembly elections., Potential cabinet reshuffle and BJP organizational changes., Discussions on Viksit Bharat roadmap and policy implementation.