അമിത് ഷാ, ഗഡ്കരി, ജയ്ശങ്കര്‍ എന്നിവര്‍ അടക്കമുള്ളവരുടെ വകുപ്പുകളില്‍ മാറ്റമില്ല; പൂര്‍ണ പട്ടിക

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍ തുടരും. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരിയും തുടരും. അജയ് തംതാ, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ഗതാഗത വകുപ്പ് സഹമന്ത്രിയാകും. കഴിഞ്ഞ സര്‍ക്കാരിലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കും അതേ വകുപ്പുകള്‍ തന്നെയാണ് ഇത്തവണയും.
നിര്‍മലാ സീതാരാമന് ഇത്തവണയും ധനകാര്യ വകുപ്പ് ലഭിച്ചു. അശ്വിനി വൈഷ്ണവും പഴയ വകുപ്പായ റെയില്‍വേയില്‍ തന്നെ തുടരും. ഇതിന് പുറമെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ആരോഗ്യവകുപ്പ് മന്ത്രി.
മറ്റ് മന്ത്രിമാരും വകുപ്പുകളും
| ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർ | വകുപ്പുകൾ | |
| 1 | രാജ്നാഥ് സിങ് | പ്രതിരോധം |
| 2 | അമിത് ഷാ | ആഭ്യന്തരം, സഹകരണം |
| 3 | നിതിൻ ഗഡ്കരി | ഗതാഗതം |
| 4 | ജെ.പി. നഡ്ഡ | ആരോഗ്യം |
| 5 | ശിവരാജ് സിങ് ചൗഹാൻ | കൃഷി |
| 6 | നിർമല സിതാരാമൻ | ധനകാര്യം |
| 7 | സുബ്രഹ്മണ്യം ജയ്ശങ്കർ | വിദേശകാര്യം |
| 8 | മനോഹർ ലാൽ ഖട്ടർ | ഭവന നിർമ്മാണം |
| 9 | എച്ച്.ഡി. കുമാരസ്വാമി | വൻകിട വ്യവസായം, സ്റ്റീൽ |
| 10 | പിയൂഷ് ഗോയൽ | വാണിജ്യവ്യവസായം |
| 11 | ധർമ്മേന്ദ്ര പ്രധാൻ | വിദ്യാഭ്യാസം |
| 12 | ജിതിൻ രാം മാഞ്ചി | ചെറുകിട വ്യവസായം |
| 13 | ലാലൻ സിങ് | പഞ്ചായത്തിരാജ്, മത്സ്യബന്ധനം, മൃഗ സംരക്ഷണം |
| 14 | സർബാനന്ദ സൊനോവാൾ | തുറമുഖം, ഷിപ്പിങ് |
| 15 | വിരേന്ദ്ര കുമാർ | സാമൂഹ്യനീതി, ശാക്തീകരണം |
| 16 | കിഞ്ചരപ്പു രാം മോഹൻ നായിഡു | വ്യോമയാനം |
| 17 | പ്രഹ്ലാദ് ജോഷി | ഭക്ഷ്യവകുപ്പ് |
| 18 | ജുവൽ ഓറം | ആദിവാസി ക്ഷേമം |
| 19 | ഗിരിരാജ് സിങ് | ടെക്സറ്റൈൽസ് |
| 20 | അശ്വിനി വൈഷ്ണവ് | റെയിൽവേ, ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിങ്, ഐ.ടി, ഇലക്ട്രോണിക്സ് |
| 21 | ജ്യോതിരാദിത്യ സിന്ധ്യ | ടെലികോം, വടക്കു കിഴക്കൻ മേഖലാ വികസനം |
| 22 | ഭുപേന്ദ്ര യാദവ് | പരിസ്ഥിതി |
| 23 | ഗജേന്ദ്ര സിങ് ഷെഖാവത് | സാംസ്കാരിക, ടൂറിസം വകുപ്പ് |
| 24 | അന്നപുർണ ദേവി | വനിതാ -ശിശുക്ഷേമം |
| 25 | കിരൺ റിജിജു | പാർലമെന്ററി കാര്യം |
| 26 | ഹർദിപ് സിങ് പുരി | പെട്രോളിയം |
| 27 | മൻസുഖ് മാണ്ഡവ്യ | തൊഴില്‍, യുവജനകാര്യം,കായികം |
| 28 | ജി കിഷൻ റെഡ്ഡി | കൽക്കരി, ഖനി |
| 29 | ചിരാഗ് പാസ്വാൻ | ഭക്ഷ്യസംസ്‌കരണ വ്യവസായം |
| സ്വതന്ത്ര സഹമന്ത്രിസ്ഥാനം | ||
| 30 | സി.ആർ. പാട്ടീൽ | ജലവിഭവം |
| 31 | റാവു ഇന്ദ്രജിത് സിങ് | സ്ഥിതിവിവര പദ്ധതി നിർവഹണം, ആസൂത്രണം, സാംസ്കാരികം |
| 32 | ജിതേന്ദ്ര സിങ് | പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല |
| 33 | അർജുൻ റാം മേഘ്വാൾ | നിയമം, നീതി (സ്വതന്ത്ര ചുമതല), പാർലമെന്ററികാര്യ സഹമന്ത്രി |
| 34 | പ്രതാപ്റാവു ഗൺപത്രാവു ജാധവ് | ആയുഷ്, ആരോഗ്യം, കുടുംബ ക്ഷേമം |
| സഹമന്ത്രി സ്ഥാനം | ||
| 35 | ജയന്ദ് ചൗധരി | നൈപുണ്യവികസനം, സംരഭകത്വം, വിദ്യാഭ്യാസം |
| 36 | ജിതിൻ പ്രസാദ | വാണിജ്യ വ്യവസായം, ഐ.ടി., ഇലക്ട്രോണിക്സ് |
| 37 | ശ്രിപദ യെസോ നായ്ക് | ഊർജ്ജം, പാരമ്പര്യേതര ഊർജ്ജം |
| 38 | പങ്കജ് ചൗധരി | ധനകാര്യം |
| 39 | ക്രിഷൻ പൽ | സഹകരണം |
| 40 | അത്താവാലെ രാംദാസ് ബന്ധു | സാമൂഹികനീതി, ശാക്തീകരണം |
| 41 | രാം നാഥ് താക്കൂർ | കാർഷികം, കർഷക ക്ഷേമം |
| 42 | നിത്യാനന്ദ റായ് | ആഭ്യന്തരം |
| 43 | അനുപ്രിയ സിങ് പട്ടേൽ | ആരോഗ്യ കുടുംബക്ഷേമം, രാസവസ്തു രാസവളം |
| 44 | വി സോമണ്ണ | ജലവിഭവം, റെയിൽവേ |
| 45 | ചന്ദ്ര ശേഖർ പെമ്മസനി | ഗ്രാമവികസനം |
| 46 | എസ്.പി. സിങ് ബഘേൽ | മത്സ്യബന്ധനം, മൃഗസരംക്ഷണം, പഞ്ചായത്ത് രാജ് |
| 47 | ശോഭാ കരന്തലജെ | ചെറുകിട വ്യവസായം, തൊഴിൽ |
| 48 | കിർതി വർധൻ സിങ് | പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, വിദേശകാര്യം |
| 49 | ബിഎൽ വർമ | ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണം, സാമൂഹികനീതിയും ശാക്തീകരണവും |
| 50 | ശന്തനു താക്കൂർ | തുറമുഖം, ഷിപ്പിങ്, ജലഗതാഗതം |
| 51 | സുരേഷ് ഗോപി | പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം |
| 52 | എൽ. മുരുകൻ | പാർലമെന്ററികാര്യം, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് |
| 53 | അജയ് തംത | ഗതാഗതം |
| 54 | ബണ്ഡി സഞ്ജയ് കുമാർ | ആഭ്യന്തരം |
| 55 | കമലേഷ് പാസ്വാൻ | ഗ്രാമവികസനം |
| 56 | ഭഗീരഥ് ചൗധരി | കാർഷികം, കർഷക ക്ഷേമം |
| 57 | സുതിഷ് ചന്ദ്ര ദുബെ | കൽക്കരി, ഖനനം |
| 58 | സഞ്ജയ് സേത് | ആഭ്യന്തരം |
| 59 | രവ്നീത് സിങ് ബിട്ടു | റെയിൽവേ |
| 60 | ദുർഗ ദാസ് ഉയ്കെ | ആദിവാസി ക്ഷേമം |
| 61 | രകേഷ് നിഖിൽ ഖദ്സെ | കായികം, യുവജനക്ഷേമം |
| 62 | സുകന്ത മജുംദാർ | വിദ്യാഭ്യാസം, നോർത്ത് ഈസ്റ്റ് മേഖലകളിലെ വികസനം |
| 63 | സാവിത്രി താക്കൂർ | വനിതാ- ശിശു ക്ഷേമം |
| 64 | തോകാൻ സഹു | ഭവന, നഗരകാര്യം |
| 65 | രാംജ് ഭൂഷൺ ചൗധരി | ജലവിഭവം |
| 66 | ഭൂപതി രാജു ശ്രീനിവാസ വർമ | സ്റ്റീൽ, വൻകിടവ്യവസായം. |
| 67 | ഹർഷ് മൽഹോത്ര | ഗതാഗതം, കോർപ്പറേറ്റ് കാര്യം |
| 68 | നിമുബെൻ ബാംബാനിയ | ഭക്ഷ്യവിതരണം, ഉപഭോക്തൃകാര്യം |
| 69 | മുളിധർ മോഹോൽ | സകരണം, വ്യോമയാനം |
| 70 | ജോർജ് കുര്യൻ | ന്യൂനപക്ഷം, മൃഗസംരക്ഷണം, ഫിഷറീസ് |
| 71 | പബിത്ര മാർഗരീറ്റ | വിദേശകാര്യം, ടെക്സ്റ്റൈൽസ് |
Content Highlights: Narendra Modi 3.O Union Cabinet Portfolios