നാല് ലക്ഷത്തിലധികം പേര്‍ ജനതാ കര്‍ഫ്യൂ പ്രതിജ്ഞ എടുത്തതായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനായി നാല് ലക്ഷത്തിലധികം പേര്‍ പ്രതിജ്ഞയെടുത്തു.
മൈ ഗവണ്‍മെന്റ് എന്ന വെബ്‌സൈറ്റിലൂടെയാണ് ആളുകള്‍ക്ക് ജനതാ കര്‍ഫ്യൂ പ്രതിജ്ഞ എടുക്കാനാവുക. ഇതിലൂടെ ആളുകള്‍ക്ക് തങ്ങള്‍ സ്വമേധയാ നിരീക്ഷണത്തിലാണെന്ന് പ്രതിജ്ഞയെടുക്കാം. ഒരു സര്‍ട്ടിഫിക്കറ്റും ഇതുവഴി ലഭിക്കും.
നാല് ലക്ഷത്തിലധികം പേര്‍ ഇതിനകം പ്രതിജ്ഞ എടുത്തിട്ടുണ്ട്. പ്രതിജ്ഞ എടുത്തവരുടെ എണ്ണം ഇനിയും വര്‍ധിക്കും. പ്രതിജ്ഞ എടുക്കുന്നവരുടെ പ്രായം, ലിഗം, സംസ്ഥാനം എന്നിങ്ങനെ വെബ്‌സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
25 മുതല്‍ 45 വയസ് വരെ പ്രായപരിധിയിലുള്ളവരാണ് 71 ശതമാനവും. 71.6 ശതമാനവും പുരുഷന്‍മാരാണ്. ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മഹാരാഷ്ടയാണ് പ്രതിജ്ഞ എടുത്തവരുടെ പട്ടികയില്‍ മുന്നില്‍. പ്രതിജ്ഞ എടുത്ത ആളുകളില്‍ 30.5 ശതമാനവും മഹരാഷ്ട്രയില്‍ നിന്നുള്ളവരാണ്. 9.8 ശതമാനമുള്ള തമിഴ്‌നാടാണ് രണ്ടാമത്.
അതേസമയം, ജനതാ കര്‍ഫ്യൂവിനോട് രാജ്യത്താകമാനം മികച്ച രീതിയിലാണ് ആളുകള്‍ പ്രതികരിച്ചിട്ടുള്ളത്. കേരളത്തിലടക്കം കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയാണ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ജനതാ കര്‍ഫ്യൂ രാത്രി ഒമ്പതോടെയാണ് അവസാനിക്കുക.
Content Highlights: More than four lakh people take the Janta Curfew pledge
Content Highlights: