ആഗ്രഹിക്കുന്നതു പോലെ ജീവിക്കാന്‍ അവളെ അനുവദിക്കൂ-ഹിജാബ് വിഷയത്തില്‍ ഹര്‍നാസ് സന്ധു

മുംബൈ: ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി വിശ്വസുന്ദരി ഹര്‍നാസ് സന്ധു. മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ഈയടുത്ത് നടന്ന പത്രസമ്മേളനത്തിലായിരുന്നു ഹര്‍നാസിന്റെ പ്രതികരണം.
ഹിജാബ് വിഷയത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടുള്ള ഹര്‍നാസിന്റെ മറുപടി ഇങ്ങനെ: സത്യത്തില്‍, നിങ്ങള്‍ എന്തിനാണ് എപ്പോഴും സ്ത്രീകളെ ലക്ഷ്യമിടുന്നത്? ഇപ്പോള്‍പ്പോലും നിങ്ങള്‍ എന്നെയാണ് ലക്ഷ്യമിടുന്നത്. ഹിജാബ് വിഷയത്തിലാണെങ്കിലും നിങ്ങള്‍ ലക്ഷ്യമിടുന്നത് ഒരു സ്ത്രീയേയാണ്. അവള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ അവളെ അനുവദിക്കൂ. അവളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താന്‍ അവളെ അനുവദിക്കൂ. അവളെ പറക്കാന്‍ അനുവദിക്കൂ.
Content Highlights: miss universe Harnaaz Sandhu on hijab issue