മാവോവാദി സന്തോഷ് പിടിയിൽ; വയനാട് മക്കിമലയിൽ ബോംബ് സ്ഥാപിച്ച കേസിലെ പ്രതി

#മാതൃഭൂമി ന്യൂസ്
മാവോവാദി സന്തോഷ്
മാവോവാദി സന്തോഷ്

ഹൊസൂർ: കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) പിടികൂടി. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അം​ഗമായിരുന്നു. 

വയനാട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലും പ്രതിയാണ് മാവോവാദി സന്തോഷ്. കേരളത്തിൽ നിന്നുള്ള എ.ടി.എസ്. സംഘം തമിഴ്നാട്ടിലെ ഹുസൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
 

Content Highlights: Maoist Santosh Arrested in Hosur