മൻ കീ ബാത്തിൽ ആലപ്പുഴയെ പരാമർശിച്ച് മോദി; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് മാന്നാറിലെ ഉരുളി

പ്രധാനമന്ത്രി നരേന്ദ്ര മോദി | PHOTO:Mathrubhumi
പ്രധാനമന്ത്രി നരേന്ദ്ര മോദി | PHOTO:Mathrubhumi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കീ ബാത്തിൽ മാഹിയെക്കുറിച്ചും ആലപ്പുഴയിലെ മാന്നാറിനെക്കുറിച്ചും പരാമർശം. ‘ഐഎൻഎസ് മാഹി’ നാവികസേനയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് പറയുമ്പോഴാണ് അതിന്റെ പേരിനെക്കുറിച്ച് മോദി പ്രതിപാദിച്ചത്. സമ്പന്നമായ ചരിത്രപൈതൃകമുള്ള മാഹി എന്ന സ്ഥലത്തിന്റെ പേരാണ് കപ്പലിനിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ മാന്നാറിൽ നിന്നുള്ള പിച്ചള ഉരുളിയാണ് താൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതെന്നും മോദി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഐഎൻഎസ് മാഹി നാവികസേനയിൽ ഉൾപ്പെടുത്തിയത്. പുതുച്ചേരിയിലെയും മലബാർ മേഖലയിലെയും ജനങ്ങൾ അതിന്റെ പേരിൽത്തന്നെ സന്തോഷിച്ചു. ഐഎൻഎസ് മാഹിയുടെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റിൽ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് പലരും ചൂണ്ടിക്കാട്ടിയെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു. ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിലാണ് ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയം സ്ഥിതിചെയ്യുന്നതെന്നും മോദി പറഞ്ഞു.

Content Highlights: PM Modi highlighted Mahé`s history and Mannar`s brass ware in his Mann Ki Baat radio address.