രണ്ടാഴ്ചയിലൊരിക്കല്‍ ഓരോ ആനയെ വീതം കൊല്ലുന്നു; വനംവകുപ്പിനെ വിമര്‍ശിച്ച് മനേക

ന്യൂഡല്‍ഹി: തണ്ണീര്‍ എന്ന കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കേരളത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മനേക ഗാന്ധി.
കേരള വനംവകുപ്പ് രണ്ടാഴ്ചയ്ക്കിടയില്‍ ഒരോ ആനയെ വീതം കൊല്ലുന്നുവെന്ന് അവര്‍ ആരോപിച്ചു.
അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണമെന്നും എന്നാല്‍ ഒരു ഉദ്യോഗസ്ഥനെപ്പോലും വനംവകുപ്പ് ഇതുവരെ സസ്പെന്‍ഡ് ചെയ്തില്ലെന്നും മനേക മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവേ വിമര്‍ശിച്ചു.
നേരത്തേ കരടിയേയും പുലിയേയും സമാനമായി കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയ്പ്രസാദും എച്ച്.ഒ.ഡി. ഗംഗ സിങ്ങിനെതിരേയും രൂക്ഷവിമര്‍ശനമാണ് മനേക ഉയര്‍ത്തിയത്. ആന ചരിഞ്ഞ സംഭവത്തില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവേയാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്
വെള്ളിയാഴ്ച മാനന്തവാടിയിലെത്തിയ തണ്ണീര്‍ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന് കൈമാറിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തണ്ണീര്‍ ചരിഞ്ഞത്.
Content Highlights: maneka gandhi criticises kerala forest department wild elephant thanneer