ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

ബെംഗളൂരു: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളിയിലുള്ള സച്ചിനാണ് (24) മരിച്ചത്.
അടുത്തവീട്ടിൽനടന്ന പിറന്നാൾ ആഘോഷത്തിനിടെ ഭക്ഷണവുമായി അടുത്തുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് സച്ചിൻ കയറിപ്പോയിരുന്നു. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർ ഭക്ഷണം കഴിച്ചതിനുശേഷം മടങ്ങിപ്പോയി. പിന്നീട് അടുത്തദിവസം രാവിലെ കെട്ടിടനിർമാണത്തൊഴിലാളികൾ എത്തിയപ്പോഴാണ് സച്ചിനെ മരിച്ചനിലയിൽ കണ്ടത്. ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു.
Content Highlights: Tragic death of a 24-year-old in Bengaluru due to airway obstruction., Incident occurred during a private celebration in 2026., Medical confirmation identifies chicken bone as the cause of death., Highlighting the importance of immediate first-aid awareness for choking.