ജിദ്ദയിലേക്ക് പോകുന്നതിനിടെ മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ എമർജൻസി ലാൻഡിങ്; 186 യാത്രക്കാർ

#ന്യൂസ് ഡെസ്ക്
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം (ഫയല്‍ ചിത്രം)
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം (ഫയല്‍ ചിത്രം)

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയത്.

മലേഷ്യ എയർലൈൻസിന്റെ എയർബസ് A330-200 വിമാനത്തിലാണ് സങ്കേതിക തകരാർ ഉണ്ടായത്. 186 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വൈകീട്ട് പൂർണ്ണ എമർജൻസി പ്രഖ്യാപിച്ച ശേഷം വൈകീട്ട് 4:44 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിലെ സങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Malaysia Airlines flight from Kuala Lumpur to Jeddah experienced a technical glitch in the second engine., Emergency declared at Chennai International Airport before safe landing at 4:44 PM on Monday., All 186 passengers on board are completely safe.