മഹാരാഷ്ട്രയിൽ കാർ ട്രക്കിലിടിച്ച് അപകടം; മൂന്ന് വയസ്സുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഛത്രപതി സംഭജിനഗർ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്‌വേയിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം. നാസിക് സ്വദേശി പ്രതീക രാംകിസൻ ജഗ്ദാലെ, ഭാര്യ ശ്രേയ രാജേന്ദ്ര പാണ്ഡെ, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എന്നിവരാണ് മരിച്ചത്.

നാസിക്കിൽ നിന്ന് ജാൽനയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു കുടുംബം. സമൃദ്ധി എക്സ്പ്രസ്‌വേയിലെ വേരുൾ-ഛത്രപതി സംഭജിനഗർ പാതയിൽവെച്ച്, ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ട്രക്കിന്റെ പിൻഭാഗത്തേക്ക് കാർ ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടയിൽ പ്രതീക രാംകിസൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന്റെ ആഘാതത്തിൽ കാർ ട്രക്കിനടിയിലേക്ക് ഇടിച്ചുകയറുകയും വാഹനത്തിന്റെ ബോണറ്റും മുൻഭാഗവും വിൻഡ്ഷീൽഡും തകരുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ ക്വിക്ക് റെസ്‌പോൺസ് ടീം സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. സംഭവത്തിൽ ദൗലത്താബാദ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Three members of a family died on Samruddhi Expressway, Maharashtra., The accident occurred when their Mahindra XUV collided with the rear of a container truck., Preliminary investigations suggest the driver fell asleep at the wheel., Daulatabad police have registered a case and initiated an investigation.