മുതിർന്ന ബി.ജെ.പി. നേതാവ് എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചിലെ അണുബാധയെത്തുടർന്ന് വൈകുന്നേരം 7.30 ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് വിവരം.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് മെയ് മാസത്തിലും അദ്വാനിയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വസതിയിലെത്തി അദ്വാനിയെ സന്ദർശിച്ചിരുന്നു. ഒക്ടോബർ 7-ന് ആയിരുന്നു സന്ദർശനം.
Content Highlights: Former BJP president LK Advani admitted to Apollo Hospital in Delhi., Admitted due to a chest infection and receiving treatment in the pulmonary department