ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു

ലിയാന്‍ഡര്‍ പെയ്സ് ബിജെപി അംഗത്വം സ്വീകരിക്കുന്നു |ഫോട്ടോ:x
ലിയാന്‍ഡര്‍ പെയ്സ് ബിജെപി അംഗത്വം സ്വീകരിക്കുന്നു |ഫോട്ടോ:x

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം.

കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

Content Highlights: Tennis icon Leander Paes officially joins the Bharatiya Janata Party (BJP)., The induction took place in New Delhi in the presence of Union Minister Kiren Rijiju.