കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു

#ന്യൂസ് ഡെസ്ക്
കെ.വി. തോമസ് | ഫോട്ടോ: സിദ്ദീഖുൽ\അക്ബർ മാതൃഭൂമി
കെ.വി. തോമസ് | ഫോട്ടോ: സിദ്ദീഖുൽ\അക്ബർ മാതൃഭൂമി

ന്യൂഡൽഹി: യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിനുപിന്നാലെ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം പ്രൊഫ. കെ.വി. തോമസ് ഒഴിഞ്ഞു. കേരളഹൗസിലെ മുറിയും വിട്ടുനൽകി. സ്ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി രാജിവെച്ചതോടെ നാലാം തീയതി രാത്രി തന്റെ കാലാവധിയും അവസാനിച്ചെന്നും തോമസ് പറഞ്ഞു. അന്നുതന്നെ ജീവനക്കാരും സ്ഥാനമൊഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

Content Highlights: Prof. KV Thomas officially resigned from the position of Special Representative of Kerala in Delhi., The resignation followed the change in government leadership., KV Thomas vacated his office at Kerala House along with his staff., He clarified that his tenure automatically ended on the 4th when the Chief Minister resigned.