രാത്രിയാത്ര; ദേശീയപാത 766 പൂർണ്ണമായും അടയ്ക്കണമെന്ന ആവശ്യം പ്രായോഗികമല്ല- എകെ ശശീന്ദ്രന്‍

തൃശ്ശൂര്‍: രാത്രിയാത്രാ നിരോധനം നിലനില്‍ക്കുന്ന ദേശീയപാത 766 പൂര്‍ണ്ണമായും അടയ്ക്കണമെന്ന ആവശ്യം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. പ്രായോഗികമല്ലാത്ത കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യത്തോട് യോജിക്കാന്‍ കഴിയില്ലെന്നും അവരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചു.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുഎ.കെ ശശീന്ദ്രന്‍.
ദേശിയപാത 766-ലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനത്തില്‍ റോഡ് പൂര്‍ണ്ണമായി അടക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പഞ്ചാത്തലത്തിലാണ് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്.
Content Highlights: Kerala Forest Minister opposes Karnataka`s plan to close NH 766