വീണ് ഇടുപ്പെല്ല് പൊട്ടി; കെസിആര്‍ ആശുപത്രിയില്‍

ഹൈദരബാദ്: വസതിയില്‍വെച്ച് വീണ് പരിക്കേറ്റ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യശോദ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെഇടുപ്പെല്ലിന് വീഴ്ചയില്‍ പൊട്ടലുണ്ടായെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കഴിഞ്ഞ മൂന്നുദിവസമായി തന്റെ വീട്ടില്‍വെച്ച് പ്രവര്‍ത്തകരും ജനങ്ങളുമായി ആശയവിനിമയം നടത്തിവരുകയായിരുന്നു അദ്ദേഹം
2014ല്‍ തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതുമുതല്‍ കെ.സി.ആര്‍ ആയിരുന്നു മുഖ്യമന്ത്രി.എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ബിആര്‍എസ്സിനെ തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് അധികാരത്തിലേറി.ഗജ്വേലിലും കാമറെഡ്ഡിയിലുമായിരുന്നു കെ.സി.ആര്‍ മത്സരിച്ചത്. എന്നാല്‍ ഗജ്വലില്‍ മാത്രമായിരുന്നു ജയം. കാമറെഡ്ഡിയില്‍ ബി.ജെ.പി.യിലെ കട്ടിപ്പള്ളി വെങ്കട്ട രമണയോട് അദ്ദേഹം തോറ്റു കാമറെഡ്ഡിയില്‍ മത്സരിച്ച ഇപ്പോഴത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പരാജയപ്പെട്ടു.
119 അംഗങ്ങളുള്ള സംസ്ഥാന നിയമസഭയില്‍ 64 സീറ്റ് നേടിയായിരുന്നു കോണ്‍ഗ്രസ് വിജയം. 39.39 ശതമാനം ശതമാനത്തോളം വോട്ടുവിഹിതത്തോടെയാണ് കോണ്‍ഗ്രസ് 64 സീറ്റുകള്‍ നേടിയത്. കഴിഞ്ഞതവണ 88 സീറ്റുകള്‍ നേടിയ ബി.ആര്‍.എസ്. 39 സീറ്റുകളിലൊതുങ്ങി (37.38 ശതമാനം വോട്ടുവിഹിതം). വ്യാഴാഴചയാണ് രേവന്ത് റെഡിയുടെ നേതൃത്വത്തില്‍ 11 മന്ത്രിമാര്‍ സത്യപ്രതിജ്ഞ്ചെയ്ത് തെലങ്കാനയില്‍ അധികാരത്തിലേറിയത്.
Content Highlights: k chandrashekar rao