ജെ.പി. നഡ്ഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആൻജിയോഗ്രാഫിക്ക് വിധേയനാക്കി

ന്യൂഡൽഹി: ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണറി ആൻജിയോഗ്രാഫിക്ക് അദ്ദഹത്തെ വിധേയനാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് നഡ്ഡയെ ഡൽഹി എയിംസിലാണ് പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന് കൊറോണറി ആൻജിയോഗ്രാഫി പരിശോധന നടത്തി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും എയിംസ് അധികൃതർ അറിയിച്ചു.
Content Highlights: Union Health Minister J.P. Nadda admitted to Delhi AIIMS due to health discomfort, Underwent a coronary angiography procedure, Current health condition is reported as stable, Under observation in the cardiology department