രജൗരിയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം; സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം. സൈനികന് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ആക്രമണം.
തുടര്‍ന്നുനടന്ന ഏറ്റുമുട്ടല്‍ അരമണിക്കൂറോളം നീണ്ടുനിന്നു. പിന്നാലെ ഭീകരര്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച സി.ആര്‍.പി.എഫ്- കരസേന- പോലീസ് നീക്കത്തില്‍ നാല് ഭീകരരെ വധിച്ചിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുസൈനികര്‍ വീരമൃത്യുവരിക്കുകയും ചെയ്തിരുന്നു.
Content Highlights: Soldier injured in terror attack on Army camp in Jammu and Kashmir's Rajouri