ഒക്ടോബർ മുതൽ ഓൺലൈനിൽ ആദ്യ 15 മിനിറ്റിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ആധാർ നിർബന്ധം

ന്യൂഡല്‍ഹി: ജനറല്‍ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഇനി ആധാര്‍ നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നാം തീയതി മുതലാണ് ആദ്യ 15 മിനിറ്റില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. രണ്ട് മാസം മുമ്പാണ് നിലവില്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്കിങ് അനുവദിച്ചിട്ടുള്ളത്.
ഒക്ടോബര്‍ ഒന്നുമുതല്‍ ആധാര്‍ ഓതന്റിക്കേറ്റഡ് ആയ ഉപയോക്താക്കള്‍ക്ക് മാത്രമേ ഏത് ട്രെയിനിലും ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ആദ്യ 15 മിനിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവുകയുള്ളൂ. ഏജന്റുമാര്‍ക്ക് ഈ സമയം ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ലെന്നാണ് വിവരം. നിലവില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാണ്.
Content Highlights: Aadhaar required for booking online train tickets via IRCTC website/app within the first 15 minutes