ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാർ ഉടൻ മടങ്ങണം, എംബസിയുടെ അടിയന്തര നിർദേശം

#ന്യൂസ് ഡെസ്ക്ക്
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:AFP
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:AFP

ന്യൂഡൽഹി: യു.എസ്‌. ആക്രമണഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ, എത്രയും വേഗം ഇറാൻ വിടാൻ ഇന്ത്യൻ പൗരരോട് ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ നിർദേശം.

വിദ്യാർഥികൾ, തീർഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ എന്നിവരടക്കമുള്ള ഇന്ത്യക്കാർ വേഗം ഇറാൻ വിട്ടുപോകണം. യാത്രാ വിമാനങ്ങൾ ഉൾപ്പെടെയുള്ള ഏത് മാർഗവും സ്വീകരിക്കാമെന്നും എംബസി പറഞ്ഞു.

യാത്രാരേഖകൾ ഒരുക്കിവെക്കാനും എംബസിയുമായി നിരന്തരം ബന്ധപ്പെടാനും നിർദേശിച്ചു.