കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: 'ഓപ്പറേഷന് സിന്ദൂര്‍' എന്ന പേരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത പാക് പോലീസിലേയും സൈന്യത്തിലേയും ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു.
ബഹാവല്‍പുരിലെ മുരിദ്കെയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്കാരത്തില്‍ പാകിസ്താന് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക് പഞ്ചാബിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസും ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ലഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്, മേജര്‍ ജനറല്‍ റാവു ഇമ്രാന്, അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ള ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍, പാകിസ്താന് പഞ്ചാബ് നിയമസഭാംഗം ഉസ്മാന് അന്‍വര്‍, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് മെയ് 7-ന് പുലര്‍ച്ചെ ഇന്ത്യ 'ഓപ്പറേഷന് സിന്ദൂര്‍' ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുടനീളമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു. ഈ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
Content Highlights: Pak military and police officials attended the funeral of terrorists killed in Operation Sindoor