കടല്‍പോരാട്ടത്തില്‍ കരുത്തറിയിച്ച് ഇന്ത്യ; കോംബാറ്റ് ഫയറിങ് നടത്തി ഡിആര്‍ഡിഒയും നാവിക സേനയും

ന്യൂഡൽഹി: കടലിൽ കോംബാറ്റ് ഫയറിങ് നടത്തി ഡിആര്‍ഡിഒയും നാവിക സേനയും. തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി ഇൻഫ്ലുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്. കടലിലെ പ്രതിരോധത്തിന് കരുത്ത് പകരുന്ന പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ശത്രുരാജ്യങ്ങളിൽ നിന്ന് മുങ്ങികപ്പലുകൾ ഉൾപ്പെടെ രാജ്യപരിധിയിലേക്ക് കടക്കുന്നത് തടയുന്നതിന് ഗ്രൗണ്ട് മൈൻ പ്രയോജനപ്പെടും. ഇന്ത്യയുടെ സമുദ്രാതിർത്തി സംരക്ഷിക്കുന്നതിന് പുതിയ പരീക്ഷണം കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
പഹൽഗാം ഭീകരാക്രമണമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താൻ ബന്ധം കൂടുതൽ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. നിയന്ത്രിത സ്ഫോടനമാണ് മൾട്ടി ഇൻഫ്ലുവൻസ് ഗ്രൗണ്ട് മൈൻ ഉപയോഗിച്ച് നടത്തിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. തദ്ദേശീയമായി മൈൻ വികസിപ്പിച്ചെടുത്ത ഡിആര്‍ഡിഒയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
Content Highlights: DRDO & Indian Navy successfully test indigenous multi-influence ground mine