ഇന്ത്യക്കായി വ്യോമപാത തുറന്ന് ഇറാന്‍; ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ഇന്ന് രാത്രിയിലെത്തും

ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ഇറാന്റെ വ്യോമപാത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി തുറന്നു. സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതിയായ 'ഓപ്പറേഷന്‍ സിന്ധു'വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ വിമാനം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിയോടെ ഡല്‍ഹിയില്‍ എത്തിയേക്കും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ ശനിയാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്, ഒന്ന് രാവിലെയും മറ്റൊന്ന് വൈകീട്ടും ഡല്‍ഹിയിലെത്തും.
ഇസ്രയേലില്‍നിന്നുള്ള മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും തുടരുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മാത്രമായി ഒരു പ്രത്യേക ഇടനാഴി അനുവദിച്ചിരിക്കുകയാണിപ്പോള്‍.
ഇസ്രയേലുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഇറാനില്‍നിന്ന് ഇന്ത്യക്കാരെ 'ഓപ്പറേഷന്‍ സിന്ധു'എന്ന പേരിലാണ് ഒഴിപ്പല്‍ നടപടി സ്വീകരിക്കുന്നത്. വ്യോമാതിര്‍ത്തി അടച്ചതിനാല്‍ അര്‍മേനിയ വഴിയും തുര്‍ക്ക്‌മെനിസ്താന്‍വഴിയുമൊക്കെയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചുവന്നിരുന്നത്.
Content Highlights: Iran Opens Airspace For India-,1st Batch Of Students To Reach Delhi Tonight