'ഒരൊറ്റ ഇന്ത്യ': കാനഡയ്ക്ക് വ്യക്തമായ സന്ദേശവുമായി ഇന്ത്യ; ഖലിസ്താന്‍ ഭീഷണിയും കുറ്റവാളി കൈമാറ്റവിഷയവും ചര്‍ച്ചയായി

ന്യൂഡല്‍ഹി: ഇന്ത്യക്കും കാനഡ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കവുമായി കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താലി ഡ്രൂയിന്‍ ഇന്ത്യയിലെത്തി.
രാജ്യങ്ങൾക്കിടയിലുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും പുതിയ മാര്‍ഗം കണ്ടെത്തിയതായി നതാലി ഡ്രൂയിന്‍ പറഞ്ഞു. ഭീകരവാദം, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയെ നേരിടുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ഒരു പുതിയ അധ്യായം തുറക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായതായി അവര്‍ വ്യാഴാഴ്ച വ്യക്തമാക്കി.
ഡൽഹിയിൽ വെച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഡ്രൂയിന്റെ പരമാര്‍ശം. 'ഒരൊറ്റ ഇന്ത്യ' എന്ന കാര്യത്തില്‍ കാനഡ വ്യക്തത വരുത്തണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായി ഡ്രൂയിന്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക്, ഇന്ത്യക്കും കാനഡയ്ക്കും ഒരു പൊതുധാരണയും പൊതുലക്ഷ്യവുമുണ്ട്. 'ഒരൊറ്റ ഇന്ത്യ' എന്ന കാര്യത്തിലും, അവരുടെ രാജ്യത്തിന്റെ അഖണ്ഡതയെ മാനിക്കുന്നതിലും ഞങ്ങള്‍ വ്യക്തത വരുത്തണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു, ഞങ്ങള്‍ക്ക് വേണ്ടത് കാനഡയിലെ തെരുവുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ്.' ഡ്രൂയിനെ ഉദ്ധരിച്ച് കനേഡിയന്‍ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
'പരസ്പരമുള്ള ആശങ്കകള്‍ പരിഹരിക്കാനും നേതാക്കള്‍ക്ക് വ്യാപാര ബന്ധത്തെക്കുറിച്ച് സംസാരിക്കാനും ഇരുരാജ്യങ്ങളും ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. ചര്‍ച്ചകളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാനഡയില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ പ്രധാനമായും സംസാരിച്ചത്. ഇന്ത്യയുടെ അഭ്യര്‍ത്ഥനകളോട് വേഗത്തില്‍ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ കുറ്റവാളികളെ കൈമാറുന്നതിനെക്കുറിച്ചും സംസാരിച്ചു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ ഡ്രൂയിന്‍, സെപ്റ്റംബര്‍ 18-നാണ് ഡോവലുമായി കൂടിക്കാഴ്ച നടത്തിയത്. പരസ്പര സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലുകളെക്കുറിച്ചും ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും സംസാരിച്ചതായാണ് വിവരം.
2023-ല്‍ സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഗുരുതരമായി തകര്‍ന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
നേരത്തെ, കാനനാസ്‌കിസില്‍ നടന്ന ജി-7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്താനും മറ്റ് അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറാനും ഈ ചര്‍ച്ചകള്‍ അവസരമൊരുക്കി.
ജനാധിപത്യ മൂല്യങ്ങള്‍, നിയമവാഴ്ചയോടുള്ള ബഹുമാനം, പരമാധികാരം എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യ-കാനഡ ബന്ധങ്ങളുടെ പ്രാധാന്യം ഇരുപക്ഷവും ആവര്‍ത്തിച്ച് ഉറപ്പിച്ചു. ഇരുരാജ്യങ്ങളുടെയും തലസ്ഥാനങ്ങളിലേക്ക് ഹൈക്കമ്മീഷണര്‍മാര്‍ മടങ്ങിയെത്തിയത് ഉള്‍പ്പെടെ 2025 ജൂണിന് ശേഷം കൈവരിച്ച പുരോഗതിയെ അവര്‍ സ്വാഗതം ചെയ്തു.
ബന്ധത്തില്‍ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും ക്രിയാത്മകവും സന്തുലിതവുമായ പങ്കാളിത്തം പിന്തുടരുന്നതിനും ഇരു പ്രധാനമന്ത്രിമാരും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍, വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം, സിവില്‍ ന്യൂക്ലിയര്‍, സുരക്ഷ, നിയമ നിര്‍വ്വഹണം, സുപ്രധാന ധാതുക്കള്‍, ബഹിരാകാശം, ശാസ്ത്ര-സാങ്കേതികവിദ്യ, കൃഷി തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ജനകീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക അവസരങ്ങള്‍ വിപുലീകരിക്കുന്നതിനും, ഇരു രാജ്യങ്ങളിലെയും മിഷനുകളിലും കോണ്‍സുലേറ്റുകളിലും കാര്യശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കാനും ഇരുപക്ഷവും തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്താനും അവസരം ലഭിച്ചു.
Content Highlights: Canada`s NSA confirms progress with Delhi on mutual concerns, terrorism, and extradition, emphasizing respect for India`s territorial integrity. Bilateral ties focus on rebuilding trust.