സുപ്രീം കോടതി മാർച്ച് തടഞ്ഞ് പോലീസ്, ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ; രാഹുൽ ഗാന്ധിയുടെ ഹർജി ഫയൽചെയ്തു

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ച് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിൽക്കൂടി അശോക മാർഗ് കടന്ന് സുപ്രീം കോടതിയിൽ എത്തിച്ചേരും.
കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ഡൽഹി പോലീസിനെയും കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡൽഹിയുടെ പല മേഖലകളിലായി കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്.
Content Highlights: INDIA bloc initiated a high-security march to the Supreme Court against Gyanesh Kumar., Protest led by opposition leader Rahul Gandhi alongside INDIA bloc leaders and MPs., Heavy deployment of Delhi Police, central forces, and Rapid Action Force in the national capital., March route spans from Constitution Club through Rafi Marg and Ashoka Road to the Supreme Court.