ചൈന സാഹസത്തിന് മുതിര്‍ന്നാല്‍ വെടിയുതിര്‍ക്കും; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തേക്ക് ഇനിയും ചൈനീസ് സൈന്യം കടക്കാൻ ശ്രമിച്ചാൽ വെടിവെക്കാൻ സൈന്യത്തിന് അനുവാദം നല്‍കിയതായി റിപ്പോര്‍ട്ട്. സൈന്യത്തിന്റെ ഷൂട്ടിങ് റേഞ്ചിൽ എത്തിയാൽ വെടിവെക്കുമെന്ന് ചൈനീസ് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സൈന്യത്തിന്റെ അടുത്തേക്ക് വന്നാൽ നിശ്ചയമായും വെടിയുതിർക്കും. ഏത് പ്രദേശം, സമയം എന്നിവയെ ആശ്രയിച്ചിരിക്കും ഇക്കാര്യം. ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമിക്കാൻ മുതിർന്നാൽ നിറയൊഴിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ആറാമത് സൈനിക നേതൃതല ചർച്ചയ്ക്ക് ശേഷം കൂടതൽ സേനാവിന്യാസം നടത്തരുതെന്ന കാര്യം ചൈന അംഗീകരിച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് ശക്തമായ മാറ്റം ഉണ്ടാകുന്നത് വരെ സേനയെ പിൻവലിക്കില്ല. ആദ്യം അവരാണ് കടന്നുകയറിയത്. അതിനാൽ അവർ ആദ്യം പിന്മാറട്ടേയെന്നതാണ് ഇന്ത്യയുടെ നിലപാട്. മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് ഉചിതമായ മാർഗമായിരിക്കുമെന്നും സൈനികോദ്യോഗസ്ഥർ പറയുന്നു.
Courtesy: The Hindu
Content Highlights:If PLA comes close, Indian troops can fire
Content Highlights: