ഐസിഎസ്ഇ പത്ത്, പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://cisceresults.trafficmanager.net/ എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്.
രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 98.94 ആണ് ദേശീയ വിജയശതമാനം. കേരളത്തില്‍ 99.97 ആണ് വിജയശതമാനം. പ്ലസ് ടുവില്‍ ദേശീയ വിജയശതമാനം 96.93 ശതമാനം ആണ്.
പത്താം ക്ലാസില്‍ 500-ല്‍ 499-ഉം നേടി ഒന്‍പത് വിദ്്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. പന്ത്രണ്ടാം ക്ലാസില്‍ 400-ല്‍ 399-മാര്‍ക്ക് നേടി അഞ്ച് പേര്‍ ഒന്നാം റാങ്ക് സ്വന്തമാക്കി.
ഇരു പരീക്ഷകളിലും പെണ്‍കുട്ടികളാണ് വിജയശതമാനത്തിന് മുന്നില്‍. പത്താം ക്ലാസില്‍ 99.21 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികള്‍ 98.71 ശതമാനം. പ്ലസ്ടു പരീക്ഷയില്‍ 98.01 ശതമാനം ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികള്‍ - 95.96 ശതമാനം.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 29 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു പ്ലസ്ടുപരീക്ഷ
Content Highlights: ICSE Class 10 Class 12 Results Declared