വിശാഖപട്ടണം എച്ച്‌പിസിഎൽ റിഫൈനറിയിൽ വൻ തീപ്പിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്‌പിസിഎൽ) റിഫൈനറിയിൽ വൻ തീപ്പിടിത്തം. എണ്ണ ടാങ്കിന് സമീപമാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. സ്ഫോടനം ഉണ്ടായെന്ന വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
A massive explosion reportedly occurred at an oil refinery in Visakhapatnam, triggering a major fire.
Huge flames were seen billowing from the facility, while thick smoke engulfed the surrounding area. The incident has triggered panic among residents in nearby localities.
The… pic.twitter.com/zhcRSEwjxi— Sowmith Yakkati (@YakkatiSowmith) November 2, 2026
തീപ്പിടിത്തം സമീപത്തെ മൽക്കാപുരം, ശ്രീഹരിപുരം തുടങ്ങിയ വ്യവസായ മേഖലകളിൽ പരിഭ്രാന്തിക്ക് ഇടയാക്കി. തീപ്പിടിത്തത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് സ്ഥിരീകരണമില്ല. ആളപായമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ എച്ച്.പി.സി.എല്ലിന്റെയും അഗ്നിശമന സേനയുടെയും വിവിധ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: A major fire broke out at HPCL’s Visakhapatnam refinery near an oil tank