ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ യു.പി.യിലെ 16 ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ലഖ്നൗ: ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെ ഉത്തർപ്രദേശിലെ 16 ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കറിനെ മിർസാപുരിലേക്കാണ് സ്ഥലംമാറ്റിയത്. നിലയിൽ യു.പി. ജൽനിഗം അഡീഷണൽ എം.ഡി.യായ രമേശ് രഞ്ജനെ ഹാഥ്റസിലെ പുതിയ ജില്ലാ മജിസ്ട്രേറ്റായും നിയമിച്ചു. ഇതിനുപുറമേ ഗോണ്ട, പ്രതാപ്ഘട്ട്, ബൽറാംപുർ,ഫത്തേഹ്പുർ
ജില്ലാ മജിസ്ട്രേറ്റുമാരെയും നോയിഡ അഡീ. സി.ഇ.ഒ ഉൾപ്പെടെയുള്ളവരെയും വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
ഹാഥ്റസിൽ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതോടെയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ നടപടികളും വിവാദത്തിലായത്. യുവതിയുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിക്കാൻ നിർബന്ധിച്ചതിന് പിന്നിൽ പോലീസും ജില്ലാ ഭരണകൂടവുമാണെന്ന് ആരോപണമുയർന്നിരുന്നു.
സംഭവത്തിൽ കോടതിയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ഹാഥ്റസിലെ ജില്ലാ മജിസ്ട്രേറ്റിനെതിരേ സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു കോടതിയുടെ പരാമർശം. ഇതിനുപിന്നാലെയാണ് ആഴ്ചകൾക്ക് ശേഷം ഹാഥ്റസിലെ ജില്ലാ മജിസ്ട്രേറ്റിനെ അടക്കം സ്ഥലംമാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
Content Highlights:hathras district magistrate transferred
Content Highlights: