12-ാമത്തെ പരോൾ, വീണ്ടും പുറത്തിറങ്ങി ബലാത്സംഗക്കേസ് കുറ്റവാളി ഗുർമിത് റാം റഹിം സിങ്

ചണ്ഡിഗഢ്: ബലാത്സംഗക്കേസ് കുറ്റവാളിയും ദേരാ സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ്ങിന് 20 ദിവസത്തെ പരോള്‍ അനുവദിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5.30-ഓടെ അതീവരഹസ്യമായാണ് റാം റഹിം സിങിനെ ജയിലിൽ നിന്ന് പുറത്തെത്തിച്ചത്. ജയിലിൽ നിന്നിറങ്ങിയ ശേഷം ഗുര്‍മീത് ഹരിയാണയിലെ സിർസയിലെ ദേരാ ആശ്രമത്തിലേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ.
2017-ൽ ജയിലിലായതിന് ശേഷം 12-ാം തവണയാണ് ഇയാൾക്ക് പരോൾ അനുവദിക്കുന്നത്. 2024 ഒക്ടോബർ രണ്ടിനാണ് അവസാനം പരോൾ അനുവദിച്ചിരുന്നത്. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് പരോൾ അനുവദിച്ചതെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും പ്രസംഗം നടത്തുന്നതിനും ഇയാൾക്ക് വിലക്കുകണ്ടായിരുന്നു.
ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ ഗുര്‍മിത് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2017-ലായിരുന്നു ഈ കേസിൽ ഇയാൾ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുന്നത്. പിന്നീട്, 16 വർഷം മുമ്പ് രാം ചന്ദര്‍ ഛത്രപതിയെന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
Content Highlights: Gurmeet Ram Rahim Singh Granted Parole