സ്വര്‍ണക്കടത്ത്; യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ അനുമതി തേടി

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ അനുമതി തേടി. യു.എ.ഇ. എംബസിക്കാണ് ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം കത്ത് നല്‍കിയത്. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിനെ കുറിച്ച് ചോദിച്ചറിയാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് എംബസിക്ക് കത്ത് കൈമാറിയത്. ഇത് സംബന്ധിച്ച് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രതികരണം വന്നിട്ടില്ല.
Content Highlights:Gold smuggling case UAE Consulate Attaché
Content Highlights: