ബംഗാളിലെ ജൽപായ്‌ഗുഡിയിൽ കൊടുങ്കാറ്റ്; നാലുമരണം, 100 പേർക്ക് പരിക്ക്

ജല്‍പായ്ഗുഡിയില്‍നിന്നുള്ള ദൃശ്യം | Photo: X/ Aparna
ജല്‍പായ്ഗുഡിയില്‍നിന്നുള്ള ദൃശ്യം | Photo: X/ Aparna

ജൽപായ്ഗുഡി: വടക്കൻ ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ഞായറാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ നാലുപേർ മരിച്ചു. നൂറിലധികംപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി.

ശക്തമായ കാറ്റിലും ആലിപ്പഴം വീഴ്ചയിലും ഒട്ടേറെ കുടിലുകൾക്കും വീടുകൾക്കും കേടുപറ്റി. മരങ്ങൾ കടപുഴകി, വൈദ്യുതത്തൂണുകൾ തകർന്നു. രാജർഹട്ട്, ബർണിഷ്, ബകാലി, ജോർപാക്ഡി, മധബ്ദംഗ, സപ്തിബാരി എന്നിവിടങ്ങളിലാണ് കൂടുതൽ നാശനഷ്ടം.

മുഖ്യമന്ത്രി മമതാബാനർജി ഔദ്യോഗികപരിപാടികൾ റദ്ദാക്കി സംഭവസ്ഥലത്തെത്തി. ഗവർണർ സി.വി. ആനന്ദബോസ് തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും.

Content Highlights: 4 dead, several injured after storm hits Bengal's Jalpaiguri