മധ്യപ്രദേശിൽ സ്ഫോടനത്തിൽ വീടുകൾതകർന്ന് രണ്ട് മരണം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു, 5 പേർക്ക് പരിക്ക്

വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു | Photo: ANI
വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു | Photo: ANI

ഭോപ്പാല്‍: മധ്യപ്രദേശില്‍ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന് രണ്ടു മരണം. മുറേന ജില്ലയിലെ കോട്ട്‌വാലി പോലീസ് സ്റ്റേഷന് കീഴിലുള്ള റാത്തോര്‍ കോളനിയിലാണ് സംഭവം. മൂന്ന് വീടുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

പാതിരാത്രി 12-നും ഒന്നിനുമിടയിലാണ് സംഭവം ഉണ്ടായതെന്നാണ് നിഗമനം. രണ്ടുമൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. 

കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതിനിടയില്‍ ഗ്യാസ് സിലിണ്ടറുകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്‌. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഗ്യാസ് സിലിണ്ടര്‍ കാരണമാണോ മറ്റെന്തെങ്കിലും സ്ഫോടനകവസ്തുക്കൾ കാരണമാണോ സ്‌ഫോടനം നടത്തെന്ന് വ്യക്തമാകൂ. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്ക് ഗ്വാളിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: four dead as house collapse in madhya pradesh's morena