ഗാസിയാബാദില്‍ ഹോട്ടലില്‍ തീപ്പിടുത്തം; ആളപായമില്ല

ഗാസിയാബാദിലെ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിന്റെ ദൃശ്യങ്ങൾ | Photo: Screengrab / ANI
ഗാസിയാബാദിലെ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിന്റെ ദൃശ്യങ്ങൾ | Photo: Screengrab / ANI

ഗാസിയാബാദ് (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹോട്ടലില്‍ തീപ്പിടുത്തം. രാജേന്ദ്ര നഗര്‍ സെക്ടര്‍ 2-ല്‍ വെള്ളിയാഴ്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. വൈകുന്നേരം ഏഴോടെയാണ് അഗ്നിരക്ഷാസേനയ്ക്ക് തീപ്പിടുത്തമുണ്ടായതായി വിവരം ലഭിച്ചത്.

തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍നിന്നായി നാല് ഫയര്‍ ട്രക്കുകള്‍ പ്രദേശത്തെത്തി. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ദൗത്യത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചു. തീപ്പിടുത്തത്തില്‍ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തമുണ്ടാകാനുളള കാരണം വ്യക്തമല്ല.

Content Highlights: Fire Broke out in an hotel in uttarpradesh ghaziabad