ഓടുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി, ഒരാൾ പുറത്തേക്ക് തെറിച്ചുവീണു; സംഭവം മുംബൈയിൽ

#ന്യൂസ് ഡെസ്ക്
ട്രെയിനിൽ യാത്രക്കാർ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ | Photos: X
ട്രെയിനിൽ യാത്രക്കാർ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ | Photos: X

മുംബൈ: ലോക്കൽ ട്രെയിനിൽ യാത്രക്കാർ തമ്മിൽ സംഘർഷം. മുംബൈയിലെ ചർച്ച്‌ഗേറ്റ് വിരാർ ഫാസ്റ്റ് ലോക്കലിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

തർക്കം ട്രെയിനിന്റെ വാതിലിനടുത്ത് നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. രണ്ട് യാത്രക്കാർ പരസ്പരം അടിക്കുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരൻ പകർത്തി. ഈ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

അടിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കവെയാണ് ഒരാൾ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്. മുംബൈ സെൻട്രൽ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രാക്കിലേക്ക് വീണത്. ട്രെയിൻ താരതമ്യേന കുറഞ്ഞ വേഗതയിലായിരുന്നതിനാൽ ഇയാൾക്ക് കാര്യമായ പരിക്കൊന്നുമില്ല.

Content Highlights: A violent brawl between passengers over standing near the door of a Churchgate-Virar fast local train in Mumbai resulted in one man falling off the moving train onto the tracks near Mumbai Central station.