SIR-ൽ തെറ്റ് തിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ: ഒഴിവാക്കപ്പെട്ടവരെ വോട്ടർ പട്ടികയിൽ ചേർക്കാൻ പ്രത്യേക യജ്ഞം

ന്യൂഡൽഹി: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തെറ്റ് തിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. അന്യായമായി ഒഴിവാക്കപ്പെട്ടവരെ വോട്ടർ പട്ടികയിൽ ചേർക്കാൻ പ്രത്യേക യജ്ഞത്തിന് (Special Drive) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. SIR പൂർത്തിയായ കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് നിർദേശം നൽകിയത്.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സെപ്റ്റംബർ 29-ന് അയച്ച കത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിർദേശം നൽകിയിരിക്കുന്നത്. SIR പൂർത്തിയായ സംസ്ഥാനങ്ങളിൽ പ്രത്യേക യജ്ഞം നടത്തി ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്താനാണ് നിർദേശം. അന്യായമായി ഒഴിവാക്കപ്പെട്ട വോട്ടർമാർ, പുതിയ വോട്ടർമാർ എന്നിവരെ ഉൾപ്പെടുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക യജ്ഞമാണ് നടത്തുക. സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി ഇന്നലെ നടന്ന വീഡിയോ കോൺഫറൻസിലും ഈ നിർദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു.
SIR-ന് മുമ്പുള്ള വോട്ടർ പട്ടികയും SIR-ന് ശേഷമുള്ള പട്ടികയും താരതമ്യം ചെയ്യാനും, ഒഴിവാക്കപ്പെട്ടവരുടെ പട്ടിക തയാറാക്കാനും, വിട്ടുപോയിട്ടുണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്താനും ചീഫ് ഇലക്ടറൽ ഓഫീസർമാരോട് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കരട് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയോളം പേരുകൾ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് കമ്മിഷൻ കടുത്ത സമ്മർദം നേരിടുന്നതിനിടയിലാണ് ഈ പുതിയ നീക്കം.
Content Highlights: Election Commission orders a special drive to fix voter list revision errors., Targeted at 20 states including Kerala where SIR is completed., Aims to include wrongfully excluded and new voters., CEOs and DEOs directed to compare pre and post-SIR voter lists.