പുറംലോകർക്ക് വെറും ചേരി, പക്ഷെ ധാരാവി ‘സമ്പന്ന’മാണ്, പ്രതിവർഷം നടക്കുന്നത് കോടികളുടെ വ്യാപാരം

മുംബൈ: ഏറ്റവും മികച്ച വാക്കുകൾ കൊണ്ട് പോലും കൃത്യമായ വിശേഷണം സാധ്യമല്ലാത്ത സ്ഥലമാണ് മുംബൈയിലെ ധാരാവി. ധാരാവിയിൽ മാസങ്ങളോളം താമസിച്ച് അവിടുത്തെ അവസ്ഥകളെക്കുറിച്ച് പുനരാവിഷ്കരിക്കേണ്ടതുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനായ സൽമാൻ റുഷ്ദി പറയുകയുണ്ടായി. ദുരവസ്ഥകൾ സഹിക്കുമ്പോഴും ധാരാവി വീണ്ടും വീണ്ടും ശ്രദ്ധ നേടുന്നു, കാരണം ധാരാവിയിൽ പുറംലോകം ഇനിയും കാണാത്ത ധാരാളം കാഴ്ചകളുണ്ട്. ധാരാവി ഒരു നഗരത്തിനുള്ളിലെ നഗരമാണ്. അവിടെ ജീവിതങ്ങൾ ആരംഭിക്കുന്നു, വികസിക്കുന്നു, അവസാനിക്കുന്നു, ചേരിയിൽ നിന്ന് ഒരിക്കലും പുറത്തുകടക്കാതെ.
ദക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിന്റെ ഭംഗിയുള്ള ബോർഡ് റൂമുകൾക്കും സമീപത്തുള്ള ബാന്ദ്ര-കുർള കോംപ്ലക്സിലെ (BKC) വിപണന ശാലകളിലെ ഓഫീസുകൾക്കും മുന്നിൽ മുംബൈയ്ക്ക് ഊർജം നൽകുന്ന ധാരാവിയുടെ ചെറുകിട വ്യാപാരങ്ങൾ തളർച്ചയെ പ്രതിരോധിക്കുന്നു. ധാരാവിയുടെ ദുർഘടമായ പ്രദേശങ്ങളിൽ എല്ലാം വിലകുറഞ്ഞതായിരിക്കുമെന്ന് തെറ്റിദ്ധരിക്കാം. പക്ഷെ അങ്ങനെയല്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിലെ വാണിജ്യത്തിനായി നൽകുന്ന ഇടത്തിന് മാസവാടക 5 ലക്ഷം രൂപ വരെയാണ്. 2.4 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചേരിയിൽ മാസം ഒരു ബില്ല്യൺ ഡോളറിലധികം വിലമതിക്കുന്ന വാണിജ്യ ആവാസവ്യവസ്ഥയാണുള്ളത്.
ധാരാവിയിൽ വെറുതെ നിന്ന് നോക്കിയാൽ രണ്ട് യാഥാർഥ്യങ്ങൾ കണ്ണിൽപ്പെടും - ഒരുവശത്ത് ദുരിതവും ഉദാസീനതയും, മറ്റൊരുവശത്ത്, പ്രൗഢിയും ഗംഭീരതയും. പതിറ്റാണ്ടുകളായി ധാരാവി ഈ ദ്വന്ദ്വത അനുഭവിച്ചിട്ടുണ്ട്. സൂര്യപ്രകാശം ചില കോണുകളിൽ എത്തുന്നില്ല, അവിടെ എപ്പോഴും നനവും ഇരുട്ടും വിരസതയും നിറഞ്ഞതായിരിക്കും. എന്നാൽ അതിന്റെ വിപണികളിൽ പ്രതിവർഷം ഒരു ബില്ല്യൺ ഡോളറിലധികം വ്യാപാരം നടക്കുന്ന പ്രകാശപൂരിതമായ മണിക്കൂറുകളുമുണ്ട്. നീല ജാക്കറ്റ് ധരിച്ച തൊഴിലാളികൾ, കാവൽക്കാർ, വീട്ടുജോലിക്കാർ, ടാക്സിക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ഇഡ്ഡലി-കോഫി വിൽപനക്കാർ, മൺപാത്ര നിർമ്മാതാക്കൾ, സ്ക്രാപ്പ് ഡീലർമാർ, ബാഗ്, ഷൂ കരകൗശല വിദഗ്ധർ, തുകൽ കരകൗശല വിദഗ്ധർ, എണ്ണമറ്റ മറ്റുള്ളവർ - ഇവർ ധാരാവിയിൽ തങ്ങൾക്കായി ഒരു സ്ഥലം കണ്ടെത്തിയിരിക്കുന്നു.
ഇവിടെയാണ് ഏകദേശം 1.2 ദശലക്ഷം ആളുകൾക്ക് മുംബൈയിലേക്ക് കൊണ്ടുവന്ന സ്വപ്നങ്ങളുടെ ശേഷിപ്പുകളിൽനിന്ന് ജീവിക്കാൻ കഴിയുന്നത്. എന്നാൽ ചെറിയ ചേരികളിൽ ജീവിക്കുമ്പോഴും, ചേരി നിവാസികൾ മുംബൈയെ സജീവമായി നിലനിർത്തുന്നു. ധാരാവിയുടെ സമ്പദ്‌വ്യവസ്ഥ കൂടുതലും അനൗപചാരികവും സംഘടിതമല്ലാത്തതുമാണ്. ഔദ്യോഗിക സർക്കാർ സെൻസസോ ഓഡിറ്റ് റിപ്പോർട്ടുകളോ കൃത്യമായ കണക്കുകൾ നൽകുന്നില്ല. എന്നാൽ ലോക ബാങ്ക്, ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ്സ് പ്രോഗ്രാം (UN-Habitat) പോലുള്ള സംഘടനകളുടെ വിശ്വസനീയമായ കണക്കുകൾ പ്രകാരം പ്രതിവർഷം 1 ബില്ല്യൺ മുതൽ 1.5 ബില്ല്യൺ ഡോളർ വരെയാണ് ഇതിന്റെ വാർഷിക വരുമാനം- പ്രതിവർഷം ഏകദേശം 9,000 കോടി രൂപ.
നഗരത്തിൽ ജനിച്ചുവളർന്നവർക്ക് ധാരാവിയിലെ വളഞ്ഞും പുളഞ്ഞും പോകുന്ന തെരുവുകളിലൂടെ ഏതാനും മിനിറ്റുകൾ നടന്നു കഴിഞ്ഞാൽ മുഷിച്ചിൽ തോന്നും. ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ, ഫയർ എൻജിനുകൾ എന്തിന് ഭക്ഷ്യ വിതരണജീവനക്കാർക്ക് പോലും ഇവിടെയെത്താൻ കഴിയില്ല. ജീവിതമാർഗ്ഗം തേടിയെത്തുന്ന തൊഴിലാളിവർഗ്ഗ കുടിയേറ്റക്കാർക്ക് മുംബൈയിൽ ചുവടുറപ്പിക്കാനുള്ള ആദ്യത്തെ ഇടമാണ് ധാരാവി. വാടകയ്ക്ക് താമസിക്കുന്ന ചേരികളിൽ പോലീസ് പരിശോധനയില്ല. പ്രാഥമികസൗകര്യങ്ങളോ എന്തിന് വെള്ളമോ കനാലോ പോലുമില്ല. പക്ഷെ 100 ചതുരശ്ര അടി സ്ഥലത്തിന് വാടകയായി പ്രതിമാസം 3,000 മുതൽ 7,000 രൂപ വരെയാണ് ഇവിടെ ഈടാക്കുന്നത്. മുംബൈയിൽ ഏകദേശം 1,200-1,300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസിന് ലക്ഷക്കണക്കിനാണ് വാടക. മുംബൈ മാനദണ്ഡങ്ങൾ അനുസരിച്ച് ഏകദേശം 1,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥാപനത്തിന് പ്രതിമാസം 5 ലക്ഷം രൂപ വരെ വാടകയുണ്ട്.
ധാരാവിക്ക് വെറും 2.39 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമേയുള്ളൂ. എന്നാൽ അതിന്റെ വേരുകൾ ഏഴ് ഉപനഗരങ്ങളിലേക്ക്—ബാന്ദ്ര, മാഹിം, മാട്ടുങ്ക, സിയോൺ, കുർള, ചുനഭട്ടി, ഗുരു തേജ് ബഹാദൂർ നഗർ, കിങ്സ് സർക്കിൾ—വ്യാപിച്ചു കിടക്കുന്നു, മുംബൈയിലേക്ക് വരുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് ഈ ചേരി വിസ്തൃതിയുടെ ശാഖകളാണ്. ബാന്ദ്രയുടെ പടിഞ്ഞാറൻ ഉപനഗരത്തിൽ അതിന്റെ സ്റ്റേഷന് ഒരു പൈതൃക കെട്ടിടമുണ്ട്. പടിഞ്ഞാറ് ഭാഗത്ത് ഒരു കല്ലെറിയാവുന്ന ദൂരത്തിൽ, ലിങ്കിങ് റോഡും ഹിൽ റോഡും ഏറ്റവും ആഡംബരമുള്ള വീടുകളിലേക്ക് സ്വാഗതം ചെയ്യുന്നു. സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്ക് ഏകദേശം 200 മീറ്റർ അകലെ, ചേരികൾ ആരംഭിക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കടകളും ബിസിനസ്സുകളും, കിഴക്ക് ഭാഗത്തിന് പുറത്ത് പേരില്ലാത്ത ചെറിയ പെട്ടിക്കടകൾ.
ഇവിടെ നിന്ന്, മൈക്രോ-എന്റർപ്രൈസുകൾ കാണാൻ തുടങ്ങും. ധാരാവിയിൽ 20,000-ൽ അധികം ചെറുകിട വ്യാപാരസ്ഥാപനങ്ങളുണ്ട്. ഒറ്റമുറി ഫാക്ടറികൾ, വസ്ത്ര യൂണിറ്റുകൾ, പുനരുപയോഗ കേന്ദ്രങ്ങൾ, ഭക്ഷ്യ ബിസിനസ്സുകൾ, എല്ലാം ശരാശരി 100-150 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പ്രവർത്തിക്കുന്നു. ധാരാവിയുടെ ഏറ്റവും പ്രചാരമുള്ള ബിസിനസ് തുകൽ വ്യാപാരമാണ്. ഈ വ്യവസായം ധാരാവിയുടെ ഏറ്റവും പ്രശസ്തമായതാണ്. ധാരാവിയിലെ 5,000-ൽ അധികം ചെറുകിട നിർമ്മാതാക്കൾ ബാഗുകൾ, ജാക്കറ്റുകൾ, വാലറ്റുകൾ മുതൽ കുതിര ജീനുകൾ, ചാട്ടകൾ, പാദരക്ഷകൾ, മറ്റ് ഇഷ്ടാനുസൃത ആക്സസറികൾ വരെ എല്ലാം നിർമ്മിക്കുന്നു. ചെറുകിട വിൽപനക്കാരുടെ ലക്ഷ്യം പ്രതിദിനം 5,000 രൂപയാണ്. കുറച്ചുകൂടി വലിയ സംരംഭകർക്ക് പ്രതിദിനം 20,000 രൂപ വരെ എളുപ്പത്തിൽ നേടാനാകും.
ചേരികളിലെ വാടക 3,000 മുതൽ 7,000 രൂപ വരെയാണെങ്കിലും, അത് പ്രധാന റോഡുകളിൽ നിന്ന് എത്രത്തോളം അടുത്താണ് എന്നതിനെ ആശ്രയിച്ചിരിക്കും. ഇവിടെയുള്ള ഭൂരിഭാഗം തുകൽ ബിസിനസ്സുകളും ചമാർ സമുദായത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള വലിയ വിഭാഗം ആളുകളുമുണ്ട്. പ്രധാനമായും കാൺപുരിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് തോലുകൾ ലഭിക്കുന്നത്. കരകൗശല വിദഗ്ധർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഈ വ്യവസായം ഇന്ത്യയുടെ തുകൽ കയറ്റുമതി മേഖലയിലേക്ക് അസംസ്കൃതവസ്തുക്കൾ നൽകുന്നു. 2024-25 ൽ 4.83 ബില്ല്യൺ ഡോളറാണ് ധാരാവിയ്ക്ക് ഈയിനത്തിൽ ലഭിച്ചത്. തുകൽ കരകൗശല വിദഗ്ധരുടെ ഉത്പന്നങ്ങൾ യൂറോപ്പ് മുതൽ യുഎസ് വരെയുള്ള വിപണികളിൽ എത്തുന്നു.
കളിമൺവ്യവസായവും ഇവിടെ സമൃദ്ധമായി നടക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പാത്ര നിർമ്മാണ കേന്ദ്രവും ധാരാവിയിലാണ്. മൺചെരാതുകൾ, ഭംഗിയുള്ള പാത്രങ്ങൾ, പൂച്ചട്ടികൾ എന്നിവ തെരുവുകളിൽ നിറഞ്ഞിരിക്കുന്നു. ഇവിടെ വായുവിന് നനഞ്ഞ മണ്ണിന്റെയും ചൂളയുടെയും പുകയുടെയും ഗന്ധമുണ്ട്. ഗുജറാത്തിൽ നിന്നുള്ള ആയിരത്തോളം പാത്ര നിർമ്മാണ കുടുംബങ്ങൾ ഇവിടെയുണ്ട്. പ്രതിവർഷം 1,000 കോടി രൂപയുടെ ബിസിനസാണ് നടത്തുന്നത്. മൺസൂൺ കാലം ഒഴികെ എല്ലാസമയത്തും ഇവിടെ ഉത്പാദനം നടക്കുന്നു. എന്നാൽ ചൂളകൾ—ചേരികൾക്കുള്ളിൽ ടിന്നിലും സിമന്റിലും നിർമ്മിച്ചത്— പുക പുറന്തള്ളുന്നു. ഇത് ശ്വസിക്കുന്ന തൊഴിലാളികളുടെ ആരോഗ്യനില ദിനംപ്രതി വഷളാകുന്നു. കാൻസർ നിരക്ക് വർഷം തോറും വർധിച്ചു വരുന്നു.
ധാരാവിയുടെ തെരുവ് ഭക്ഷണ വ്യാപാരം മുംബൈയ്ക്ക് ഊർജ്ജം നൽകുന്നു. ധാരാവി യഥാർഥത്തിൽ ഒരു തമിഴ് കുടിയേറ്റ കേന്ദ്രമായിരുന്നു. വർഷങ്ങളായി, മുംബൈയിൽ ഉപജീവനം കണ്ടെത്താനുള്ള അവസരങ്ങൾ മെച്ചപ്പെട്ടപ്പോൾ, കർണാടക, കേരള എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളും ഇവിടേക്ക് മാറി. ഫലമായി, വടയും ഇഡ്ഡലിയും കട്ടിയുള്ള നാളികേര ചട്നിയും ഫിൽട്ടർ കോഫിയും ഇവിടെ പ്രധാന ഭക്ഷണവിഭവങ്ങളാണ്. ധാരാവിയിൽ, തമിഴ്നാട്, കർണാടക, കേരള എന്നിവിടങ്ങളിൽ നിന്നുള്ള ഇഡ്ഡലി നിർമ്മാതാക്കൾ പുലർച്ചെ 2.30 ന് ജോലി ആരംഭിക്കുന്നു, ചെറുകിട വിൽപനക്കാർക്ക് മൊത്തവിലയ്ക്ക് വാങ്ങി മുംബൈയിലുടനീളം സൈക്കിളുകളിൽ വിൽക്കാൻ കഴിയുന്ന ഭക്ഷണം തയ്യാറാക്കുന്നു.
ധാരാവിയുടെ ഏറ്റവും വലിയ ശ്രദ്ധിക്കപ്പെടാത്ത വ്യാപാരികൾ സ്ക്രാപ്പ് ഡീലർമാരാണ്, ലോഹം, പ്ലാസ്റ്റിക്, പേപ്പർ— തുരുമ്പിച്ച സ്പൂണുകൾ മുതൽ പഴയ ലംബോർഗിനികളുടെ ബോഡികൾ വരെ—എല്ലാം കച്ചവടം ചെയ്യുന്നു. ചേരികൾ മുംബൈയുടെ ഖര മാലിന്യത്തിന്റെ 80 ശതമാനം- ദിവസവും ഏകദേശം 20,000 ടൺ കൈകാര്യം ചെയ്യുന്നു. പ്ലാസ്റ്റിക്കുകൾ നിറം, സാന്ദ്രത അനുസരിച്ച് തരംതിരിച്ച്, തല്ലിപ്പൊട്ടിച്ച്, കഴുകി, ചേരി മേൽക്കൂരകളിൽ ഉണക്കുന്നു. പുനരുപയോഗത്തിനായി ഇവ ബാഗുകൾ, പൈപ്പുകൾ എന്നിവയാക്കി മാറ്റുകയോ വ്യവസായങ്ങൾക്ക് തിരികെ വിൽക്കുകയോ ചെയ്യുന്നു. ചിലപ്പോൾ അവർ പഴയ വസ്ത്രങ്ങളും എടുക്കും, അവ കഴുകി ധാരാവിയിലെ വസ്ത്ര യൂണിറ്റുകളിൽ വിൽക്കുന്നു.
പുറംലോകർ ധാരാവിയിൽ സ്വഭാവമായും കാണുന്നത് ചേരികളിളെ ജീവിതം മാത്രമാണ്. എന്നാൽ ചേരികൾ ഒരു സുപ്രധാന ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും പ്രതിവർഷം കോടിക്കണക്കിന് ഡോളർ ബിസിനസ് നടത്തുകയും ചെയ്യുന്നു എന്നതാണ് യാഥാർഥ്യം.
Content Highlights: Explore Dharavi, Mumbai`s vibrant heart, a hidden world of commerce, crafts, and resilience. Discover its unique economy and stories.