വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; ബി.ജെ.പി നേതാവ് സി.ടി രവി കസ്റ്റഡിയിൽ

ബംഗളൂരു: കണ്‍ണാടക ബി.ജെ.പി എം.എല്‍.സി സി.ടി രവി കസ്റ്റഡയില്‍. മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് സി.ടി രവിക്കെതിരെ എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബി.എന്‍.എസ് സെക്ഷന്‍ 75, 79 എന്നിവയാണ് ചുമത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോപണം സി.ടി രവി നിഷേധിച്ചെങ്കിലും വിഷയത്തില്‍ ഹെബ്ബാൾക്കർ ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Karnataka BJP MLC C.T. Ravi Arrested over sexual assault complaint