10-ാം തീയതിയിലെ CJP പ്രക്ഷോഭം: ഡൽഹിയിൽ വൻ സുരക്ഷാക്രമീകരണം; 2800 പേർ നിരീക്ഷണത്തിൽ, അതിർത്തികളിലും ജാഗ്രത

#ന്യൂസ് ഡെസ്‌ക്
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബെയില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍നിന്ന് | Photo: ANI
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബെയില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍നിന്ന് | Photo: ANI

ന്യൂഡൽഹി: ഡൽഹിയിൽ ഒക്ടോബർ പത്താംതീയതി നടക്കാനിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമെമ്പാടും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി ഡൽഹി പോലീസ്. ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കരുതുന്ന ഏകദേശം 2,800 പേരെക്കുറിച്ചുള്ള വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബസ് ഓപ്പറേറ്റർമാരെയും നഗരത്തിലേക്കുള്ള പ്രവേശന മാർഗങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

തങ്ങളുടെ അധികാരപരിധിയിലുള്ള, ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എസ്എച്ച്ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഏകദേശം 2,800 പേരെ ഫേഷ്യൽ റെക്കൊഗ്നിഷൻ സിസ്റ്റം (എഫ്ആർഎസ്) പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി ആരോപണമുള്ളവർക്കുമേലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ഇവർ സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് പോകുന്നുണ്ടോ, അവർ എവിടെനിന്നാണ് വരുന്നത് തുടങ്ങിയ കാര്യങ്ങൾ പോലീസ് നിരീക്ഷിക്കും.

ബസ് ഓപ്പറേറ്റർമാർ, അവിടങ്ങളിലെ ബുക്കിങ്, പ്രതിഷേധത്തിലേക്ക് ആളുകളെ എത്തിക്കുന്ന വ്യക്തികൾ-സംഘടനകൾ എന്നിവയെക്കുറിച്ചും പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ഡൽഹിയിലേക്ക് യാത്രനടത്തുന്ന ബസുകളെ നിരീക്ഷിക്കാൻ ലോക്കൽ പോലീസിന് നർദേശമുണ്ട്. ഉത്തർ പ്രദേശ്, ഹരിയാണ അതിർത്തിവഴി ഡൽഹിയിലേക്ക് പ്രതിഷേധക്കാർ എത്താനുള്ള സാധ്യത മുൻനിർത്തി അവിടങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

വിദ്യാർഥികൾ കൂടുതലായി താമസിക്കുന്ന മേഖലകളിലെ പേയിങ് ഗസ്റ്റ് സംവിധാനങ്ങളുമായി ബന്ധപ്പെടാനും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽനിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജന്തർ മന്ദറിനും സമീപപ്രദേശത്തും സുരക്ഷാസംവിധാനങ്ങൾ ശക്തമാണ്. നാലായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഒക്ടോബർ ഒന്നാം തീയതി മുതൽ 20 കമ്പനി സിഎപിഎഫി(സെൻട്രൽ ആംഡ് റിസർവ് പോലീസ് ഫോഴ്‌സസ്)നെ ഡൽഹി പോലീസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ എടുക്കുന്ന പ്രതിഷേധക്കാരെ പാർപ്പിക്കാൻ നഗരത്തിലെ മൈതാനങ്ങളിൽ താൽക്കാലിക സംവിധാനമൊരുക്കുന്നതും പരിഗണനയിലുണ്ട്.

Content Highlights: Kochi Corporation decides to take strict action against the misuse of the RTI Act., Details of individuals and organizations repeatedly filing complaints will be handed over to the Vigilance., Corporation Secretary is assigned to collect data and submit a report., Measures aimed at stopping extortion mafias targeting building owners.