ഛത്തീസ്ഗഢിലും ചോദ്യപേപ്പർ ചോർച്ച; വാട്സാപ്പിൽ പ്രചരിച്ചു, 70 ശതമാനം സാമ്യം, പരീക്ഷ റദ്ദാക്കി

#ന്യൂസ് ഡെസ്ക്
Photo: iauaindia.org
Photo: iauaindia.org

റായ്പുർ: ഛത്തീസ്ഗഢിലും ചോദ്യപേപ്പർ ചോർച്ച. റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലെ ബി.എസ്.സി അഗ്രികൾച്ചർ രണ്ടാം വർഷ ചോദ്യപേപ്പറാണ് ചോർന്നത്. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി സർവകലാശാല അധികൃതർ അറിയിച്ചു.

പരീക്ഷാചോദ്യപേപ്പർ വാട്ട്‌സാപ്പിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രചരിച്ച ചോദ്യപേപ്പറിന് യഥാർഥ ചോദ്യപേപ്പറുമായി 70 ശതമാനം സാമ്യമുണ്ടെന്നാണ് വിദ്യാർഥി സംഘടനകളുടെ ആരോപണം.

സംസ്ഥാനത്തെ 24 കോളേജുകളിലായി നടന്ന എൻഡോമോളജി പരീക്ഷ റദ്ദാക്കി. സർവകലാശാല അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി പ്രതികരിച്ചു. അന്വേഷണത്തിനായി അഞ്ചംഗ ആഭ്യന്തരസമിതിയെ സർക്കാർ നിയമിച്ചിട്ടുണ്ട്.

Content Highlights: BSc Agriculture second-year question paper leaked at Indira Gandhi Agricultural University, Raipur., The leaked paper circulated widely on WhatsApp with a 70 percent match to the original exam., Examinations across 24 affiliated colleges in the state were officially cancelled., University authorities filed a police complaint and an active investigation is underway.