ചെന്നൈ ടി നഗറിലെ ഉരുക്ക് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച; ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷ

ഉദ്ഘാടനത്തിന് സജ്ജമായ ടിനഗറിലെ ഉരുക്ക് മേൽപ്പാലം |ഫോട്ടോ: വി. രമേഷ്
ഉദ്ഘാടനത്തിന് സജ്ജമായ ടിനഗറിലെ ഉരുക്ക് മേൽപ്പാലം |ഫോട്ടോ: വി. രമേഷ്

ചെന്നൈ: ടിനഗറിലെ മെഡ്ലീ ജങ്ഷനില്‍നിന്ന് സിഐടി നഗര്‍-ഉസ്മാന്‍ റോഡ് ഉരുക്ക് മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍വഹിക്കും.

മേല്‍പ്പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. രണ്ടു വരി ഉരുക്ക് പാലത്തിന്റെ ഇരുവശത്തുമുള്ള കോണ്‍ക്രീറ്റ് ചുമരുകളില്‍ കളര്‍ ചിത്രങ്ങളും വരച്ചിട്ടുണ്ട്. മെഡ്ലീ ടണല്‍ റോഡ് ജങ്ഷന്‍, ന്യൂ ബോഗ് റോഡ് ജങ്ഷന്‍,വിഐടി നഗര്‍ നോര്‍ത്ത് റോഡ് ജങ്ഷനുകള്‍ക്ക് മുകളിലൂടെയാണ് 1.1 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള മേല്‍പ്പാലം കടന്ന് പോകുന്നത്.അതിനാല്‍ ഈ ജങ്ഷനുകളിലെ ഗതാഗത തടസ്സം ഇല്ലാതാക്കാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

ഉരുക്ക് പാലം നിലവില്‍ ടി.നഗറിലുള്ള 800 മീറ്റര്‍ നീളത്തിലുള്ള കോണ്‍ക്രീറ്റ് മേല്‍പ്പാലവുമായി യോജിക്കുന്ന രീതിലാണ് നിര്‍മിച്ചിരിക്കുന്നത്.

അതിനാല്‍ ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് എതാണ്ട് രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ നഗരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെടാതെ സഞ്ചരിക്കാന്‍ കഴിയും. ഇതോടെ അശോക് നഗര്‍, കെ.കെ. നഗര്‍, സൈദാപ്പേട്ട് എന്നീ ഭാഗങ്ങളില്‍നിന്ന് ടി.നഗറിലേക്കും പനഗല്‍ പാര്‍ക്കിലേക്കും യാത്രക്കാര്‍ക്ക് എളുപ്പം എത്താന്‍ കഴിയുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ജെ. കുമരഗുരുബരന്‍ അറിയിച്ചു.

മെഡ്ലീ ജംങ്ഷനില്‍നിന്ന് കാറുകള്‍,ബൈക്കുകള്‍,ബസുകള്‍ എന്നിവയ്ക്ക് മേല്‍പ്പാലത്തിലൂടെ അനായാസം സഞ്ചരിക്കാന്‍ കഴിയും149 കോടി രൂപ ചെലവിലാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണം. .

Content Highlights: Chennai`s 1.1 km Medley Junction Steel Flyover is complete! Inaugurated by CM Stalin, it aims to ease traffic congestion across key junctions, benefiting commuters to T. Nagar and Panagal Park.