ഒഴുകിയകന്ന് കാറുകൾ, വെള്ളംനിറഞ്ഞ് റൺവേ, കൊടുങ്കാറ്റ്; ചെന്നൈയിൽനിന്നുള്ള ഭീതിത ദൃശ്യങ്ങള്‍ | VIDEOS

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിന്‍റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് ചെന്നൈയില്‍ നിന്ന് പുറത്തുവരുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തിന്റെ വെള്ളം നിറഞ്ഞ റണ്‍വേയും സര്‍വ്വീസ് നടത്താന്‍ കഴിയാതെ വിമാനങ്ങള്‍ നിര്‍ത്തിയിട്ടതും മറ്റൊരു വീഡിയോയില്‍ കാണാം. അതിശക്തമായി വീശിയടിക്കുന്ന കൊടുങ്കാറ്റിന്റെ ദൃശ്യങ്ങളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ പലഭാഗത്തുനിന്നുമുള്ള വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Flood hits the chennai airport
#ChennaiRains#ChennaiCorporation #ChennaiAirport#Animal #RanbirKapoor @Portalcoin#BiggBoss17 #Melodi #IndianNavyDay #CycloneMichuang #ChennaiFloods #DunkiTrailer #TheBoysS4 #BitcoinETFpic.twitter.com/QS8n6XRxzI
— Aj0031 (@Aj_031) December 4, 2023