ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് 28000 അടി താഴ്ചയിലേക്ക്, എമർജൻസി പ്രഖ്യാപിച്ചു

#ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം
ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം

ലണ്ടൻ: ലണ്ടനിൽനിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് 28000 അടി താഴേക്ക് പതിച്ചതായി റിപ്പോർട്ട്. എമർജൻസി പ്രഖ്യാപിച്ച വിമാനം അമേരിക്കൻ യാത്ര റദ്ദാക്കി ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ 'ഫ്‌ലൈറ്റ് റഡാർ 24'-ലെ വിവരങ്ങൾ വ്യക്തമാക്കുന്നു.

അയർലൻഡിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം പെട്ടെന്ന് ഉയരത്തിൽനിന്ന് താഴേക്ക് വന്നത്. ബ്രിട്ടീഷ് എയർവേയ്സിന്റെ BA295 വിമാനമാണ് അടിയന്തര സന്ദേശം അയച്ചത്.

G-VIIA ആയി രജിസ്റ്റർ ചെയ്തിട്ടുള്ള ബോയിംഗ് 777-200ER വിമാനം, പ്രാദേശിക സമയം രാവിലെ 11:50 ഓടെ ലണ്ടനിലെ ഹീത്രൂവിന്റെ ടെർമിനൽ 5-ൽ നിന്ന് പുറപ്പെട്ട്, ഏകദേശം എട്ട് മണിക്കൂറും 40 മിനിറ്റും നീളുന്ന ഷെഡ്യൂൾ ചെയ്ത യാത്രയിൽ ഷിക്കാഗോയിലേക്ക് പോവുകയായിരുന്നു. അയർലൻഡിന് മുകളിൽ എത്തിനിൽക്കെ 37,000 അടി ഉയരത്തിൽനിന്ന് വിമാനം 9000 അടിയിലേക്കെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

Content Highlights: British Airways flight BA295 from London to Chicago experienced a sudden drop of 28,000 feet., The incident occurred over Ireland while cruising at 37,000 feet., The Boeing 777-200ER declared an emergency and returned to Heathrow Airport.