ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ഉമാഭാരതിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഉമാഭാരതി ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ, താനുമായി സമ്പര്‍ക്കത്തില്‍ വരാനിടയായ എല്ലാ വ്യക്തികളും കോവിഡ് പരിശോധന നടത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചെറിയ പനി അനുഭവപ്പെടുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും രോഗബാധയുണ്ടായതായും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേ മാതരം കുഞ്ജില്‍ ക്വാറന്റീനില്‍ കഴിയുന്നതായും നാല് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടുമെന്നും അവര്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
Content Highlights: BJP leader Uma Bharti tests positive for coronavirus
Content Highlights: