1656 എംഎല്‍എമാര്‍, ചരിത്രനേട്ടവുമായി ബിജെപി; അടിയന്തരാവസ്ഥയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ MLA-മാരുള്ള ഒറ്റക്കക്ഷി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയായി ബിജെപി. ബിഹാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തോടെയാണ് ബിജെപി പുതിയ ചരിത്രം കുറിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഏറ്റവും കൂടുതൽ എംഎൽമാരുള്ള പാര്‍ട്ടി എന്ന ഖ്യാതി ഇതോടെ ബിജെപി നേടിയതായി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ബിജെപി നോതാവ് ബി.എല്‍. സന്തോഷ് അവകാശപ്പെട്ടു.
'ബിഹാറിലെ വന്‍ വിജയത്തോടെ, ബിജെപി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള പാർട്ടിയായി.' എന്നാണ് വിവരം പങ്കുവെച്ചുകൊണ്ട് സന്തോഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഉത്തര്‍പ്രദേശിലാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുമാരുള്ളത്, 258. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, എന്നിവിടങ്ങളിലും ബിജെപിക്ക് 100-ലധികം എംഎല്‍എമാരുണ്ട്.
Content Highlights: BJP achieves historic feat, securing the highest number of MLAs for a single party since the Emergency period. Learn more about this significant political milestone.