അംഗത്വം 14 കോടിയായി; ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടി -നഡ്ഡ

വിശാഖപട്ടണം: പതിന്നാലുകോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവുംവലിയ രാഷ്ട്രീയപ്പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. അതിൽ രണ്ടുകോടിപേർ സജീവ അംഗങ്ങളാണ്.
‘‘ 20 സംസ്ഥാനത്ത് എൻഡിഎ സർക്കാരുകളും ഇതിൽ 13 സംസ്ഥാനത്ത് ബിജെപി സർക്കാരുകളുമുണ്ട്. 240 ലോക്‌സഭാ അംഗങ്ങളും 1500 എംഎൽഎമാരും രാജ്യത്തുടനീളം 170-ലധികം എംഎൽസിമാരുണ്ട്’’ -വിശാഖപട്ടണത്തെ പൊതുറാലിയിൽ നഡ്ഡ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഉത്തരവാദിത്വമുള്ള സർക്കാരുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: BJP Becomes Worlds Largest Party With 14 Crore Members says JP Nadda