‘രാഹുൽഗാന്ധി വിദേശ ശക്തികളുടെ കളിപ്പാവ, മോദിസർക്കാരിനെ താഴെയിറക്കാൻ യാചിക്കുന്നു’; ആരോപണവുമായി ബിജെപി

#ന്യൂസ് ഡെസ്ക്
രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മോദി |ഫോട്ടോ:PTI
രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മോദി |ഫോട്ടോ:PTI

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയിൽ വിദേശ ഇടപെടൽ ആഗ്രഹിക്കുന്നുവെന്ന് ബി.ജെ.പി.. ഭാരത് ഉച്ചകോടിയിൽ, മോദിസർക്കാരിനെ താഴെ ഇറക്കാൻ വിദേശ പ്രതിനിധികളോട് രാഹുൽ ഗാന്ധി യാചിക്കുകയായിരുന്നുവെന്നും ബി.ജെ.പി. ആരോപിച്ചു.

തെലങ്കാനസർക്കാർ സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയിൽ, ഇന്ത്യയിൽ യഥാർഥത്തിൽ ഇപ്പോൾ ജനാധിപത്യമില്ലാതായി മാറിയിരിക്കുന്നുവെന്ന് രാഹുൽഗാന്ധി വിമർശിച്ചിരുന്നു. മോദിയെ താഴെയിറക്കുമെന്നും പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ബി.ജെ.പി. രംഗത്തുവന്നത്.

വിദേശശക്തികൾക്കും ജോർജ് സോറോസിന്റെ കൂട്ടാളികൾക്കും ഒപ്പംചേർന്ന് ഗൂഢാലോചനയിലൂടെ മോദി സർക്കാരിനെ താഴെയിറക്കുമെന്നാണ് രാഹുൽഗാന്ധി പറയുന്നതെന്ന് ബി.ജെ.പി. ദേശീയവക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. ‘രാഹുൽഗാന്ധി ഇന്ത്യൻ ജനാധിപത്യത്തിന് എതിരാണ്. ഇന്ത്യയിൽ അസ്ഥിരത ആഗ്രഹിക്കുന്ന വിദേശ ശക്തികളുടെയും ജോർജ് സോറോസിന്റെയും കളിപ്പാവയായി അദ്ദേഹം മാറിയിരിക്കുന്നു’ -ഭണ്ഡാരി എക്സിലെ കുറിപ്പിൽ ആരോപിച്ചു

Content Highlights: BJP accused Rahul Gandhi of seeking foreign intervention in Indian democracy., The allegations stem from Rahul Gandhi's remarks at the Bharat Summit organized by the Telangana government., BJP national spokesperson Pradeep Bhandari claimed Gandhi is collaborating with foreign forces and George Soros.