കുതിച്ചുയര്ന്ന് തക്കാളി വില; ആന്ധ്രയിലെ കര്ഷകന് 45 ദിവസംകൊണ്ട് ലഭിച്ചത് നാല് കോടി രൂപ

അമരാവതി: തക്കാളി വില റോക്കറ്റ് പോലെ കുതിച്ചതോടെ തക്കാളി വിറ്റ് കോടികള് കൊയ്യുന്ന കര്ഷകരുടെ കഥയാണ് നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. ആന്ധ്രയിലെ ചിറ്റൂർ ജില്ലയില് കർഷകനായ മുരളിയാണ് തക്കാളി വിറ്റ് കോടീശ്വരനായ പുതിയ കർഷകൻ. 45 ദിവസംകൊണ്ട് 4 കോടി രൂപയാണ് ഇദ്ദേഹം സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം തക്കാളി കൃഷി ചെയ്ത് 1.5 കോടി രൂപയുടെ നഷ്ടമാണ് മുരളിക്ക് സംഭവിച്ചത്. എന്നാൽ ഇത്തവണ 40,000 പെട്ടി തക്കാളി വിറ്റതായാണ് ഇദ്ദേഹം വ്യക്തമാക്കിയത്. കെെയ്യിൽ പണം എത്തിയതോടെ തന്റെ കൃഷിസ്ഥലം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുരളി.
സമാനമായ രീതിയിൽ തക്കാളി വിറ്റ് ഒരു മാസം കൊണ്ട് ഒന്നരക്കോടി രൂപയും 2.8 കോടി രൂപയും നേടിയ പൂണെയിൽ നിന്നുള്ള കർഷകരുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.
Content Highlights: Andhra farmer earns Rs 4 crore in just 45 days