കോഴിക്കോട് നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം ഫുജൈറ എയര്‍പോര്‍ട്ടില്‍ കുടുങ്ങി; ആറുമണിക്കൂറായി വലഞ്ഞ് യാത്രക്കാര്‍

#മാതൃഭൂമി ന്യൂസ്
എയര്‍ അറേബ്യ വിമാനത്തിൽ കുടുങ്ങിയ യാത്രക്കാർ | Photo:scrngrab/mathrubhuminews
എയര്‍ അറേബ്യ വിമാനത്തിൽ കുടുങ്ങിയ യാത്രക്കാർ | Photo:scrngrab/mathrubhuminews

കോഴിക്കോട്: കോഴിക്കോടുനിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം ഫുജൈറ എയർപോർട്ടിൽ കുടുങ്ങി. ഷാർജയിൽ എത്തുന്നതിന് മുമ്പ് ഫുജൈറ എയർപോർട്ടിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. കാരണം വ്യക്തമല്ല. ആറ് മണിക്കൂറായി എയർപോർട്ടിൽ തുടരുന്ന വിമാനം യാത്രക്കാതെ വലച്ചു.

സ്ത്രീകളും കുട്ടികളും രോഗികളുമടങ്ങുന്ന നൂറ്റിഅറുപതോളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. വിമാനം വൈകുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും കമ്പനി നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. ജോലിക്കാരുടെ ഷിഫ്റ്റ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിമാനജീവനക്കാര്‍ നല്‍കുന്ന വിവരം. യാത്ര എപ്പോൾ പുനരാരംഭിക്കും എന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.

Content Highlights: Air Arabia flight from Kozhikode to Sharjah diverted to Fujairah airport. Over 160 passengers stranded for 6 hours with no food or water.